Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Stabbed

കിടപ്പുരോഗിയായ ഭർത്താവിന്‍റെ കൺമുന്നിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി

ബം​​​ഗ​​​ളൂ​​​രു: ക​​​ടം വാ​​​ങ്ങി​​​യ പ​​​ണം തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​തി​​​രി​​​ക്കാ​​​ൻ വീ​​​ട്ട​​​മ്മ​​​യെ കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മു​​​ന്നി​​​ൽ​​​വ​​​ച്ച് വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ബം​​​ഗ​​​ളൂ​​​രു നെ​​​ല​​​മം​​​ഗ​​​ല​​​യി​​​ലെ ഫ്ലാ​​​റ്റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ശോ​​​ഭ (70)യാ​​​ണ് പ​​​രി​​​ച​​​യ​​​ക്കാ​​​ര​​​നാ​​​യ ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ (37) വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ടി​​​വെ​​​ള്ളം ചോ​​​ദി​​​ച്ചാ​​​ണു ശി​​​വ​​​കു​​​മാ​​​ർ ഫ്ലാ​​​റ്റി​​​ലെ​​​ത്തി​​​യ​​​ത്. ശോ​​​ഭ വെ​​​ള്ള​​​മെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​പ്പോ​​​ള്‍ ഇ​​​യാ​​​ള്‍ പി​​​ന്നാ​​​ലെ​​​യെ​​​ത്തി മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​മാ​​​ല​​​യും വ​​​ള​​​ക​​​ളും പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ത​​​ട​​​ഞ്ഞ​​​തോ​​​ടെ കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ ശോ​​​ഭ​​​യെ കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​ന്പോ​​​ൾ 12 വ​​​ർ​​​ഷ​​​മാ​​​യി ശ​​​രീ​​​രം ത​​​ള​​​ർ​​​ന്നു​​​കി​​​ട​​​ക്കുന്ന ശോ​​​ഭയുടെ ഭർത്താവ് നി​​​സ​​​ഹാ​​​യ​​​നാ​​​യി തൊ​​​ട്ട​​​ടു​​​ത്ത ബെ​​​ഡി​​​ൽ കി​​​ട​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഹോ​​​ൾ​​​സെ​​​യി​​​ൽ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണു ശി​​​വ​​​കു​​​മാ​​​ർ. ഇ​​​യാ​​​ൾ ശോ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു ല​​​ക്ഷം രൂ​​​പ ക​​​ടം വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​ത് തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​തി​​​രി​​​ക്കാ​​​നും വീ​​​ട്ടി​​​ലെ സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും ക​​​വ​​​രാ​​​നു​​​മാ​​​യാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. രാ​​​വി​​​ലെ അയൽവാസികൾ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ശോ​​​ഭ കൊ​​​ല്ല​​​പ്പെ​​​ട്ട വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്.

ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ന്നി​​​രു​​​ന്ന ശോ​​​ഭ​​​യ്ക്കു സ​​​മീ​​​പ​​​ത്തു​​​ത​​​ന്നെ​​​യു​​​ള്ള ക​​​ട്ടി​​​ലി​​​ൽ ത​​​ള​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന ഭ​​​ർ​​​ത്താ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മു​​​റി​​​യി​​​ലെ ടി​​​വി​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പ്ര​​​തി ശി​​​വ​​​കു​​​മാ​​​റും എ​​​ത്തി​​​യി​​​രു​​​ന്നു. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ സം​​​ശ​​​യം തോ​​​ന്നി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൊ​​​ല​​​പാ​​​ത​​​ക​​​ശേ​​​ഷം 450 ഗ്രാം ​​​സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​യാ​​​ൾ ക​​​വ​​​ർ​​​ന്ന​​​ത്. പ്ര​​​തി കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി, കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ബൈ​​​ക്ക്, മൊ​​​ബൈ​​​ൽ ഫോ​​​ൺ എ​​​ന്നി​​​വ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ത​​​നി​​​ക്കു വ​​​ൻ​​​തോ​​​തി​​​ല്‍ ക​​​ട​​​ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ഇ​​​തു തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നു​​​ള്ള പ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ശി​​​വ​​​കു​​​മാ​​​ർ പോ​​​ലീ​​​സി​​​നോ​​​ട് സ​​​മ്മ​​​തി​​​ച്ചു. മോ​​​ഷ്‌​​​ടി​​​ച്ച സ്വ​​​ർ​​​ണം പോ​​​ലീ​​​സ് ഇ​​​യാ​​​ളി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

Latest News

Corehub Up